കൊച്ചി: ചാവറ മാട്രിമണിയുടെ 31-ാമത് ബ്രാഞ്ച് പരുമലയിൽ ആരംഭിച്ചു. പരുമല സെമിനാരി മാനേജർ ഫാ. എൽദോസ് ഏലിയാസ് ഉദ്ഘാടനം ചെയ്തു.
കുടുംബങ്ങളെ രൂപീകരിക്കുന്നതിൽ ചാവറ മാട്രിമണി ചെയ്യുന്ന സേവനം അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. ചാവറ മാട്രിമണി ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺസൺ സി. ഏബ്രഹാം, വാർഡ് മെംബർ വിമല ബെന്നി, ലിൻറ്റു ജേക്കബ്, ജോസഫ് മാത്യു എന്നിവർ പ്രസംഗിച്ചു.